സ്‌കൂളില്‍ അവശനായ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അധികൃതരും വീട്ടുകാരും പരസ്പരം പഴിചാരുമ്പോള്‍ സര്‍ക്കാര്‍ വിഷയം ഗൗരവകരമായി കാണണം. സ്‌കൂളില്‍ നിന്നും അവശനായി വീട്ടിലെത്തിയ പതിനാലു വയസ്സുകാരന്‍ ആശുപത്രിയില്‍ മരിച്ചു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പും സ്‌കൂളില്‍ നിന്നു വിരശല്യ നിര്‍മാര്‍ജനത്തിനുള്ള ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് അസ്വസ്ഥതയുണ്ടായതെന്നു ബന്ധുക്കളും അറിയിച്ചു. അസ്വാഭാവിക മരണമെന്ന നിലയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭരതന്നൂര്‍ വലയിവയല്‍ മനുഭവനില്‍ റോബര്‍ട്‌സണ്‍അജിത ദമ്പതികളുടെ മകന്‍ മനു റോബര്‍ട്‌സണ്‍(14) ആണു മരിച്ചത്.
ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് സ്റ്റുഡന്‍സ് പൊലീസ് കെഡറ്റും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുമാണ്. ബുധനാഴ്ച സ്‌കൂളിലുണ്ടായിരുന്ന കുട്ടി ഉച്ചയ്ക്കു ശേഷം ക്ഷീണമുണ്ടെന്നു പറഞ്ഞു വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ വളരെ അവശനായിരുന്നു. സ്‌കൂളില്‍ നിന്നു ലഭിച്ച വിരശല്യത്തിനുള്ള ഗുളിക കഴിച്ചതുമുതല്‍ വലതു തോളിനു വേദനയും ബുദ്ധിമുട്ടുമുണ്ടെന്നു പറഞ്ഞുവെന്നും രാത്രിയോടെ കാലുകള്‍ക്കു കടുത്ത വേദന ആരംഭിക്കുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.
തുടര്‍ന്നു രാത്രിയില്‍ പാലോട് ആശുപത്രിയിലും അവിടെ നിന്നും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചപ്പൊഴേക്കും തീര്‍ത്തും അവശനായിരുന്നു. രാത്രിയില്‍ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. ഡെങ്കിപ്പനിയുടെ ലക്ഷണമാണു കുട്ടിക്കുണ്ടായിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുമ്പോള്‍ സ്‌കൂളില്‍ പോകുന്നതുവരെ പനിയുടെ ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും രക്ഷാകര്‍ത്താക്കള്‍ പൊലീസിനോടു പറഞ്ഞു.
കുട്ടിയെ വെഞ്ഞാറമൂട്ടിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീരത്തിന്റെ നിറം മാറിയിരുന്നുവെന്നും ശരീരത്തില്‍ അലര്‍ജിയുടേതെന്ന മട്ടില്‍ തടിപ്പുകള്‍ ഉണ്ടായിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകിട്ട് മൃതദേഹം ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ്എസില്‍ പൊതുദര്‍ശനത്തിനു വച്ചു. അവിടെ നിന്നും വീട്ടിലെത്തിച്ച മൃതദേഹം രാത്രി എട്ടിനു വട്ടക്കരിക്കകം മലങ്കര കത്തോലിക്ക ചര്‍ച്ചില്‍ സംസ്‌കരിച്ചു. ഭരതന്നൂര്‍ എച്ച്എസ്എസ് ഏഴാംക്ലാസ് വിദ്യാര്‍ഥി സനു റോബര്‍ട്‌സണ്‍ ഇളയ സഹോദരനാണ്. എന്നാല്‍ മരുന്ന് കുഴപ്പമില്ലാത്തതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha