കാഴ്ച ഇല്ലാത്തവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ടം ഒരുക്കി കാലിക്കറ്റ് സര്‍കാലാശാല

വര്‍ണ്ണങ്ങളുടെ ലോകം കാഴ്ചയില്ലാത്തവര്‍ക്കിനി അന്യമല്ല. കാഴ്ച ഇല്ലാത്തവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ടം ഒരുക്കികൊണ്ട് കാലിക്കറ്റ് സര്‍കാലാശാല രംഗത്ത്. എല്ലാം തൊട്ടും ഗന്ധം അനുഭവിച്ചും റെക്കോര്‍ഡ് ചെയ്ത വിവരണങ്ങളിലൂടെയും വിവരങ്ങള്‍ അറിയാനുള്ള സംവിധാനമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കാമ്പസില്‍ പണിത ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്‌ലി ഇംപയേര്‍ഡില്‍ വിരിയുന്നത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കാലിക്കറ്റ് സര്‍കലാശാലയില്‍ പൂന്തോട്ടം ഉദ്ഘാടനം ചെയ്തു.
ആധുനികലോകത്ത് വിവരങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്തുകൊണ്ട് ഉള്‍കാഴ്ച നല്‍കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന സര്‍വകലാശാലകളുടെ മുന്‍നിര പട്ടികയിലേക്ക് കാലിക്കറ്റ് സര്‍വകലാശാല മാറിയെന്ന് സ്പീക്കര്‍ പറഞ്ഞു.
ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡനില്‍ മണമുള്ള ഇലകളോ പൂക്കളോ ഉള്ള അറുപത്തഞ്ച് ഇനം ചെടികള്‍ തുറസ്സായ സ്ഥലത്ത് ഉയര്‍ത്തിയ പ്ലാറ്റ്‌ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ചെടികളുടെ പേരുകള്‍ സാധാരണ രീതിയിലും ബ്രയിലിബിയും എഴുതിയിട്ടുണ്ട്.കൂടാതെ നെയിം ബോര്‍ഡില്‍ പ്രത്യേകതരം സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.
സോണിക് ലേബലര്‍ എന്ന പേനയുപയോഗിച്ചുകൊണ്ട് സ്റ്റിക്കറില്‍ സ്പര്‍ശിച്ചാല്‍ ചെടിയെകുറിച്ചുള്ള വിവരങ്ങള്‍ സ്പീക്കറിലൂടെ കേള്‍ക്കാം ചെടിയുടെ ശാസ്ത്രനാമം, പേര്, ഉപയോഗങ്ങള്‍ എന്നീ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകും.
https://www.facebook.com/Malayalivartha