ലീഗിനെ എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപത്രം

യുഡിഎഫ് വിട്ട മാണിക്കും കേരള കോണ്‍ഗ്രസിനും പുറമെ മുസ്ലിംലീഗിനെയും എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപത്രം. വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തിണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നാണ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുഡിഎഫിന്റെ തകര്‍ച്ചയും ഭാവി കേരളവും എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിത സഹകരണമാവാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെയും ലേഖനം പിന്തുണയ്ക്കുന്നുണ്ട്.
കാര്‍ഷിക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി എല്‍ഡിഎഫ് നേരത്തെ സഹകരിച്ചിരുന്നുവെന്നും അതുകൊണ്ട് നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി, ജനതാദള്‍ കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിചിന്തനത്തിന് തയാറാകേണ്ടതുണ്ടെന്നും ലേഖനം.
യുഡിഎഫില്‍ അന്തഃഛിദ്രം രൂക്ഷമായിരിക്കെ ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണെന്നും ലേഖനം.
വര്‍ഗീയതയും ജനവിരുദ്ധ നയങ്ങളും ശക്തിപ്പെടുന്ന കാലത്ത് ജനങ്ങളുടെ ഐക്യനിര സാധ്യമാകുന്നിടത്തോളം വിപുലമാക്കുകയാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ കടമ എന്ന ഓര്‍മപ്പെടുത്തലുമായാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha