ഷിബിന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് അസ്ലം(20) ആണ് മരിച്ചത്. ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതിലെ മൂന്നാംപ്രതിയായായിരുന്നു അസ്ലം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി ഇയാളെ വെറുതെവിട്ടിരുന്നു. വടകരയില്‍നിന്നു നാദാപുരത്തേക്കു ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇന്നോവയിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. കൈ അറ്റ നിലയിലാണ് അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതിലെ മൂന്നാംപ്രതിയായായിരുന്നു അസ്ലം.
https://www.facebook.com/Malayalivartha