64-ാമതു നെഹ്‌റുട്രോഫി ജലമേള ഇന്ന്

64-ാമതു നെഹ്‌റുട്രോഫി ജലമേള ഇന്നു പുന്നമടക്കായലില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30നു കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ഇത്തവണ മത്സരത്തില്‍ 20ഉം പ്രദര്‍ശനത്തില്‍ അഞ്ചും ഉള്‍പ്പെടെ 25 ചുണ്ടന്‍ വള്ളങ്ങളാണു മാറ്റുരയ്ക്കുന്നത്.
ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയത്തു തുഴഞ്ഞെത്തുന്ന നാലു ചുണ്ടന്‍വള്ളങ്ങളാണു ഫൈനലില്‍ മത്സരിക്കുകയെന്നതാണ് ഇത്തവണത്തെ വള്ളംകളിയുടെ പ്രത്യേകത. ഇതു മത്സരങ്ങളുടെ വീറും വാശിയും കൂട്ടും. 41 ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെ 66 വള്ളങ്ങളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മത്സരം നടക്കുന്ന പുന്നമടയും പരിസരവും മുഴുവന്‍ സമയവും കാമറയുടെ നിരീക്ഷണത്തിലായിരിക്കും.
https://www.facebook.com/Malayalivartha