മോഹന്‍ ലാല്‍ തടിയനായത് എന്ത് കൊണ്ട് ? കാരണം ഇതാണ്

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മോഹന്‍ ലാല്‍ കടന്നു വരുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലൂടെ വളര്‍ന്ന് ദേശീയ അവാര്‍ഡുകളടക്കം വെട്ടിപ്പിടിച്ചു കൊണ്ട് മോഹന്‍ ലാല്‍ എന്ന ഇതിഹാസം വളര്‍ന്നപ്പോള്‍ കൂടെ തന്റെ ശരീരവും വളര്‍ന്നു വലുതായി. എന്നാല്‍ എന്ത് കൊണ്ടാണ് ഇത്ര തടി വക്കാന്‍ കാരണമെന്നതിനു ലാലേട്ടന് വ്യക്തമായ മറുപടിയുമുണ്ട്.
ഒരു മലയാള ദിനപ്പത്രത്തില്‍ എഴുതുന്ന കാലിക്കറ്റ് ഡെയ്‌സ് എന്ന കുറിപ്പിലാണ് മോഹന്‍ലാല്‍ തടി വക്കാനിടയായ സാഹചര്യം തുറന്നെഴുതിയിരിക്കുന്നത്. തിരുവനന്തപുരത്തെ മധ്യവര്‍ഗ കുടുംബത്തിലെ സാധാരണ തെക്കന്‍ കേരള ഭക്ഷണം കഴിച്ചു വളര്‍ന്ന തന്നെ മാറ്റിയത് കോഴിക്കോടന്‍ ഭക്ഷണ രീതിയാണെന്ന് മോഹന്‍ ലാല്‍ പറഞ്ഞു.
കോഴിക്കോടന്‍ കല്ലുമ്മക്കായമുതല്‍ തുടങ്ങുന്നു രുചിയുടെ ഈ അപൂര്‍വലോകം. പിന്നെയങ്ങോട്ട് തുടങ്ങുകയാണ് മീനുകളുടെ പ്രപഞ്ചം... എത്രയെത്ര മത്സ്യങ്ങള്‍! എന്തെല്ലാംതരം കറികള്‍! ഇതില്‍പ്പലതും കോഴിക്കോട് കണ്ടുപിടിച്ച കറികളാണ്, ഇവിടെയുള്ളവര്‍ക്കുമാത്രം വെക്കാന്‍ സാധിക്കുന്നതും. വാള എന്ന മത്സ്യത്തിന്റെ വ്യത്യസ്തമായ രുചി രുചിച്ചിട്ടും രുചിച്ചിട്ടും തീര്‍ന്നിട്ടില്ല. കോഴിക്കോടിന്റെ ഭക്ഷണം കഴിച്ചുകഴിച്ചാണ് ഞാന്‍ ഇങ്ങനെ തടിയനായതെന്നും എനിക്ക് തോന്നാറുണ്ട് എന്ന് മോഹന്‍ലാല്‍ എഴുതി.
https://www.facebook.com/Malayalivartha