പ്ലസ് വണ്‍ പ്രയോഗം തെറ്റ്

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയെ പ്ലസ് വണ്‍ എന്ന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. പ്ലസ് വണ്‍ എന്നൊരു കോഴ്‌സോ ക്ലാസോ എവിടെയുമില്ല. പ്രീഡിഗ്രിക്കു പകരമായി ഹയര്‍ സെക്കന്‍ഡറി അഥവാ പ്ലസ് ടു കോഴ്‌സാണ് 10+2+3 സമ്പ്രദായത്തില്‍ ആരംഭിച്ചത്. ഒന്നാംവര്‍ഷ പ്രീഡിഗ്രി, രണ്ടാം വര്‍ഷ പ്രീഡിഗ്രി എന്നതു പോലെ ഒന്നാം വര്‍ഷ പ്ലസ് ടു, രണ്ടാം വര്‍ഷ പ്ലസ് ടു എന്നാണ് പറയേണ്ടത്.
കൂടുതല്‍ സൗകര്യവും ശരിയും എളുപ്പവും ക്ലാസ് 11, ക്ലാസ് 12 എന്നു പറയുന്നതാണ്. ഒരു സ്‌കൂളിലും പ്ലസ് വണ്‍ കോഴ്‌സ് ഇല്ല പ്ലസ് ടു ആണുള്ളത്. പത്തു ജയിക്കുന്ന കുട്ടി പ്ലസ് ടു കോഴ്‌സിലെ 11-ാം ക്ലാസിലാണു ചേരുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം സ്‌കൂളുകള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഉടന്‍ നല്‍കും.
https://www.facebook.com/Malayalivartha