ഇടപ്പള്ളിയില്‍ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളത്തെ ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. അപകടത്തില്‍ ബസ് ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ എട്ടരയോടെ ഇടപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മെട്രോ ജോലികള്‍ക്കായി സ്ഥാപിച്ചിരുന്ന കേബിള്‍ ബസില്‍ ഉടക്കി വലിഞ്ഞ് പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. ഡ്രൈവറും ഏതാനും യാത്രക്കാരും നേരിയ പരിക്കോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
യാത്രയ്ക്കു തടസമാകുന്ന രീതിയില്‍ ഈ ഭാഗത്ത് കേബിള്‍ തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. ഇത് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. അതിനാലാണ് അപകടം സംഭവിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha