ടിപി മോഡല്‍ കൊലപാതകം, അസ്ലമിന്റെ കൈപ്പത്തി അറ്റു, മുഖത്ത് 13 മുറിവുകള്‍, ശരീരത്തില്‍ 67 മുറിവുകള്‍ നാദാപുരത്തെ കൊലപാതകത്തില്‍ ഇന്‍ക്വസ്‌റ് നടപടികള്‍ പൂര്‍ത്തിയായി

ടിപി വധത്തിനു ശേഷം മൃഗീയമായ മറ്റൊരു കൊലപാതകം കൂടി. നാദാപുരത്ത് വെട്ടേറ്റു മരിച്ച ലീഗ് പ്രവര്‍ത്തകന്റെ ഇന്‍ക്വസ്‌റ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വെട്ടേറ്റ അസ്ലമിന്റെ കൈപ്പത്തി ഏറ്റു പോയിരുന്നു., മുഖത്ത് മാത്രം 13 മുറിവുകളും ശരീരത്തില്‍ 67 മുറിവുകളും ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അസ്ലമിന്റെ മൃതദേഹം നാദാപുരത്തേക്ക് കൊണ്ടു പോകും.
കക്കംവെള്ളിയില്‍ വെച്ച് ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അസ്ലമിന് വെട്ടേറ്റത്. വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പുറകേയെത്തിയ സംഘമാണ് വെട്ടിയത്.
2015 ജനുവരി 22 ന് രാത്രിയാണ് സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. മറ്റ് ആറ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൂണേരി ഷിബിന്‍ വധക്കേസിവലെ മൂന്നാം പ്രതിയായിരുന്നു മുഹമ്മദ് അസ്ലം. കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പ്രതികളെ മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു.
എസ്പി കുറുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. ആറംഗം സംഘമാണ് കൊലപാകത്തിനു പിന്നിലെന്നും ഇവര്‍ ചൊക്ലി ഭാഗത്തു നിന്നുള്ളവരാണെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചു പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവറായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
2012 ല്‍ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനേക്കാള്‍ മൃഗീയമായ രീതിയാണ് മുഹമ്മദ് അസ്ലമിന്റെ കൊലപാതകമെന്ന് ഇന്‍ക്വസ്‌റ് റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നു. മുഖത്തും തലയോട്ടിയിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് ടിപി യുടെ മരണത്തിനു കാരണമായത്. ഇതിനേക്കാള്‍ മാരകമായ രീതിയിലാണ് അസ്ലമിന്റെ കൊലപാതകംനടന്നതെന്നു ഇന്‍ക്വസ്‌റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha