അച്ഛന് ഓടിച്ച കാറിടിച്ച് മകള്‍ മരിച്ചു

അച്ഛന്‍ ഓടിച്ച കാറിടിച്ച് മകള്‍ മരിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകള്‍ സമ (ഒന്നര) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഹോര്‍ലാന്‍സിലെ വില്ലയിലായിരുന്നു അപകടം. കുഞ്ഞ് നിലത്ത് വീണ് കിടക്കുന്നത് അറിയാതെ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് പുറകോട്ട് എടുത്തപ്പോള്‍ ദേഹത്ത് കയറുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികില്‍സക്ക് ശേഷം ഉണ്ടായ കുഞ്ഞാണ് മരിച്ചത്.
https://www.facebook.com/Malayalivartha