നന്മയുള്ളിടത്ത് എന്നും കേരളാ കോണ്‍ഗ്രസ് ഉണ്ടാകും: കെ.എം.മാണി

നന്മയുള്ളയിടത്ത് കേരളാ കോണ്‍ഗ്രസ്-എം ഉണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസിന് ആരോടും വിരോധമില്ല. ചിന്തിക്കുന്നവര്‍ക്ക് അറിയാം തങ്ങളുടെ തീരുമാനം നല്ലതാണെന്ന്. എല്ലാവര്‍ക്കും തങ്ങളോട് സ്‌നേഹമാണെന്നും സിപിഎമ്മിന്റെ ക്ഷണം തള്ളാതെ മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റേത് പ്രശ്‌നാധിഷ്ഠിത നിലപാടാണ്. നല്ലൊരു തീരുമാനമാണ് പാര്‍ട്ടി എടുത്തിരിക്കുന്നതെന്നും മാണി പറഞ്ഞു. യുഡിഎഫ് മുന്നണി വിട്ട ശേഷം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ഞായറാഴ്ച ചേരാനിരിക്കെയാണ് കെ.എം. മാണിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha