നെഹ്‌റു ട്രോഫി കിരീടം കാരിച്ചാല്‍ ചുണ്ടന്, വേമ്പനാട് ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടനില്‍ തുഴഞ്ഞത്

അറുപത്തിനാലാമത് നെഹ്‌റു ട്രോഫി കിരീടം കാരിച്ചാല്‍ ചുണ്ടന്. 1175 മീറ്റര്‍ നീളമുള്ള ട്രാക്കില്‍ മറ്റ് മൂന്ന് ചുണ്ടനുകളെ ബഹുദൂരം പിന്നിലാക്കിയാണ് കാരിച്ചാല്‍ കിരീടം നേടിയത്. പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റു ട്രോഫി കിരീടം നേടുന്നത്. വേമ്പനാട് ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടനില്‍ തുഴഞ്ഞത്.
ഹീറ്റ്‌സ് മത്സരത്തില്‍ ഏറ്റവും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളെയാണ് ഇത്തവണ ഫൈനലില്‍ ഉള്‍പ്പെടുത്തിയത്. ഇരുപത് ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിച്ചതില്‍ നാല് വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
കാരിച്ചാല്‍ ചുണ്ടന്‍, മഹാദേവിക്കാട്ടില്‍ തെക്കേതില്‍, നടുഭാഗം, ഗബ്രിയേല്‍ ചുണ്ടനുകളാണ് ഫൈനല്‍ യോഗ്യത നേടിയത്.
കിരീട ജേതാക്കളായ കാരിച്ചാല്‍ നാലാം ട്രാക്കിലാണ് തുഴഞ്ഞത്. ചെറുവള്ളങ്ങളുടെ മത്സരം രാവിലെ 11ന് ആരംഭിച്ചു. ഉച്ചയ്ക്ക് 2.30ന് ഗവര്‍ണര്‍ പി. സദാശിവം ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha