കോടതി നിരപരാധിയെന്ന് കണ്ടെത്തിയ ആളെ പാര്‍ട്ടി കോടതി ശിക്ഷിക്കുന്നത് കാടത്തരമെന്ന് കെ.പി.എ മജീദ്

നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റ കൊലപാതകം വേദനാജനകമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിരപരാധിയെന്ന് തെളിഞ്ഞ് കോടതി വെറുതെ വിട്ട ആളെ പാര്‍ട്ടി കോടതി കൊല്ലുന്നത് കാടനിയമമാണെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരത്തും പരിസരത്തും സമാധാനം നിലനിര്‍ത്താനാണ് ഇപ്പോള്‍ ലീഗ് മുന്‍ഗണന നല്‍കുന്നതെന്നും കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതേ വിട്ട പ്രതി മുഹമ്മദ് അസ്ലമിനെ ഇന്നലെയാണ് ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സ്‌കൂട്ടറില്‍ സുഹൃത്ത് ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.30ഓടെയായിരുന്നു അന്ത്യം.അക്രമികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha