ഐഎസില്‍ ചേരുന്നതിനു മലയാളികള്‍ക്ക് ക്ലാസ്സെടുത്തിരുന്ന വയനാട് സ്വദേശിയായ ഉസ്താത് അറസ്റ്റില്‍

മലയാളികളുടെ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള അന്വേഷണം പുരോഗമിക്കെ മലയാളികളായ യുവാക്കള്‍ക്ക് ഐഎസില്‍ ചേരുന്നതിനുള്ള ക്ലസ്സെടുത്തിരുന്ന ഉസ്താദ് അറസ്റ്റിലായി. കാസര്‍കോട് പടന്നയില്‍ ഉസ്താദായി ജോലി ചെയ്തിരുന്ന വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫിനെ കണ്ണൂരിലെ പെരിങ്ങത്തൂരില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. പടന്നയില്‍ നിന്നും ഇയാള്‍ കണ്ണൂരിലെ പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്നു എന്‍ഐഎ നല്‍കിയ വിവരം അനുസരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ ഇന്നലെ രാത്രി 12 മണിയോടെ പോലീസിന്റെ പിടിയിലായത്.
പെരിങ്ങത്തൂരില്‍ മതപഠനവുമായി ബന്ധപ്പെട്ട ക്‌ളാസുകള്‍ നല്‍കി വരികയായിരുന്നുഹനീഫ്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മത പഠന കഌസ്സുകള്‍ നല്കുന്നതിനോടൊപ്പം ഐഎസില്‍ ചേരുന്നതിനുള്ള കഌസുകള്‍ നല്‍കിയിരുന്നു എന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹനീഫിനെ അറസ്റ്റു ചെയ്ത വിവരമറിഞ്ഞ ഇന്റലിജന്‍സ് സംഘം എത്തി ഹനീഫയെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും ചോദ്യം ചെയ്യലിനുമായി സംഘം ഹനീഫിനെ മുംബൈയിലേക്ക് കൊണ്ട് പോയി.
https://www.facebook.com/Malayalivartha