വാഹനം കണ്ണൂര്‍ സ്വദേശിയുടേത്, പിന്നീട് ബേപ്പൂര്‍ സ്വദേശി വാങ്ങി, ശേഷം കൈമാറിയത് നിരവധി പേര്‍ക്ക്, നാദാപുരം കൊലപാതകത്തിനുപയോഗിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താനാവാതെ പോലീസ്

നാദാപുരത്തു മുസ്‌ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നതിനു ഉപയോഗിച്ച ഇന്നോവ കാറിന്റെ ആര്‍സി ഉടമയെ കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയാണ് കാറിന്റെ ആര്‍സി ഉടമ. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വാങ്ങിയതാണെന്ന് കണ്ടെത്തി. എന്നാല്‍ ബേപ്പൂര്‍ സ്വദേശിയായ ഉടമ വാഹനം രണ്ടു വര്‍ഷം മുന്‍പ് പ്രതീഷ് എന്നയാള്‍ക്ക് വിറ്റിരുന്നു എന്ന് പൊലീസിന് ഒഴി നല്‍കി. മൊഴിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തി ആറോളം പേര്‍ക്ക് വാഹനം കൈമാറിയതായും പോലീസ് കണ്ടെത്തി. കൊലപാതകത്തിനുപയോഗിച്ച ഇന്നോവ അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുന്നു.
അവസാനം വാഹനം വാങ്ങിയ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിലാണ് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം (20) കൊല്ലപ്പെട്ടത്. ആറംഗ സംഘമാണു കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം. അഞ്ചു പേര്‍ കാറില്‍നിന്നിറങ്ങി അസ്‌ലമിനെ വെട്ടുകയും ഒരാള്‍ കാര്‍ ഓടിക്കുകയുമാണു ചെയ്തതെന്നാണു സൂചന. അസ്!ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളാണു കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍. നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായിരുന്നു ഇയാള്‍. കേസില്‍ കോടതി ഇയാളെ വറുതെ വിട്ടിരുന്നു.
https://www.facebook.com/Malayalivartha