വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: യുവതിക്കുനേരെ ആസിഡ് ആക്രമണം

വയനാട് മാനന്തവാടിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം. തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ കോഴിക്കോട് പുതുംപാറ സ്വദേശി മെല്‍ബിന്‍ ഇന്നലെ രാത്രി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. യുവതിയേയും പിതാവിനെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha