പെണ്‍കുട്ടികള്‍ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഋഷിരാജ് സിങ്

ലൈംഗിക അതിക്രമം നേരിടുന്ന പെണ്‍കുട്ടികള്‍ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഡിജിപി ഋഷിരാജ് സിങ്. പതിനാലു സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പോലീസില്‍ പരാതി നല്‍കാം. പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പോലീസിന് കേസെടുത്ത് അയാളെ ജയിലിലടയ്ക്കാമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഡിജിപിയുടെ ഈ ആഹ്വാനം.
https://www.facebook.com/Malayalivartha



























