എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

മുംബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം, തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന്, പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു.
അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സന്നാഹങ്ങളും വിമാനത്താവളത്തില്‍ ഒരുക്കി. തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ചെറിയൊരു സാങ്കേതിക പിഴവാണ് ആശങ്ക ഉണ്ടാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്.
https://www.facebook.com/Malayalivartha