സദാചാരപ്പോലീസ് ചമഞ്ഞ് ആളെ മാറി വെട്ടി, യുവാവ് കൊല്ലപ്പെട്ടു

സദാചാര ഗുണ്ടായിസത്തിരയായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കൊല്ലപ്പെട്ടു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി സുമേഷാണ്(20) കൊല്ലപ്പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സുമേഷിനെ കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തി ഒരു സംഘം ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആഗസ്റ്റ് ഒന്‍പതിനാണ് സുമേഷ് അക്രമിക്കപ്പെടുന്നത്. ആളുമാറിയായിരുന്നു അക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്റേ പേരില്‍ മറ്റൊരാളെ അക്രമിക്കാനായിരുന്നു ശ്രമം. സംഭവുമായി ബന്ധപ്പെട്ട് എഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിനേഷ് ഹെല്‍മറ്റ് ധരിച്ചെത്തിയതാണ് വിനയായത്. കമ്പിവടികൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം ഹെല്‍മറ്റ് മാറ്റി നോക്കിയപ്പോഴാണ് ആള് മാറിയ വിവരം തിരിച്ചറിയുന്നത്. നെഞ്ചിനും കരളിനും ഗുരുതരമായി പരിക്കേറ്റ സുമേഷിനെ കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കേളേജിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha