അന്ധന്റെ വേഷം കെട്ടി ഭാര്യയോടൊപ്പം ഭിക്ഷാടനം നടത്തിയ ദമ്പതികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

കൊള്ളയടിയും കഞ്ചാവടിയും ഒന്നും നടത്താതെ തങ്ങള്‍ക്ക് ഒരു വീടു വേണം എന്ന ആശയോടെ ഒരു അന്ധന്റെ വേഷം കെട്ടി ഭാര്യയോടൊപ്പം റയില്‍വേ സ്‌റ്റേഷനില്‍ ഭിക്ഷാടനം നടത്തി പൈസ സ്വരൂപ്പിച്ചു വെച്ച ദമ്പതികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ അന്ധനായി അഭിനയിച്ചാണ് ഇവര്‍ ലക്ഷങ്ങള്‍ നേടിയത്. കഴിഞ്ഞ ദിവസം റെയില്‍വേ പോലീസിന്റെ പിടിവീണതോടെയാണ് ഇരുവരുടെയും കള്ളി വെളിച്ചതാകുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണന്‍ (40), ഭാര്യ എല്ലമ്മ (32) എന്നിവരാണ് പിടിയിലായത്.
എന്നും കറുത്ത കണ്ണട ധരിച്ചായിരുന്നു കൃഷ്്ണന്‍ ഭിക്ഷാടനത്തിന് എത്തിക്കൊണ്ടിരുന്നത്. കൂട്ടിന് ഭാര്യയുമുണ്ടാകും. ഭര്‍ത്താവിന്റെ കൈപിടിച്ച് ആളുകളോട് പൈസ യാചിക്കുന്നത് ഇവരാണ്. ഒരുദിവസം ഇവരുടെ വരുമാനം 6500 രൂപയാണെന്ന് പോലീസ് പറയുന്നു. ഈ പണംകൊണ്ട് നാട്ടില്‍ സ്ഥലംവാങ്ങാനാണ് ഇവര്‍ ചെലവഴിച്ചിരുന്നത്. ഒറ്റപ്പാലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെനിന്ന് ട്രെയിനില്‍ ഭിക്ഷ യാചിച്ചാണ് ആലുവയില്‍ എത്തിക്കൊണ്ടിരുന്നത്.
പോലീസ് പിടിച്ചെടുത്തപ്പോള്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണം ആലുവയില്‍ പ്രവര്‍ത്തിക്കുന്ന അന്‍വര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇരുവരില്‍ നിന്നു പിഴയും ഈടാക്കി. ബോധവല്‍ക്കരണവും നടത്തിയാണ് ദമ്പതികളെ വിട്ടയച്ചത്.
https://www.facebook.com/Malayalivartha