ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ കൊല്ലണം: രമേശ് ചെന്നിത്തല

പൊതുനിരത്തില്‍ ജനങ്ങളെ അക്രമിക്കാന്‍ വരുന്ന തെരുവ് നായ്ക്കളെ കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നായ്ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ഷീലുവമ്മയുടെ വസതി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷീലുവമ്മയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന മേനക ഗാന്ധിയുടെ നിലപാട് തിരുത്തണം. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ട് അവര്‍ മനസിലാക്കാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും പ്രതികരിച്ചു. തെരുവ് നായ്ക്കളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് സുധീരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha