വാടക വീടെടുത്ത് അനാശാസ്യം: പെണ്‍വാണിഭ സംഘം പിടിയില്‍

വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയതിന് നാലംഗ സംഘം പിടിയില്‍. ഒരു പുരുഷനെയും മൂന്നു സ്ത്രീകളെയുമാണ് അറസ്റ്റിലായത് . വവ്വാക്കാവ് കടത്തൂര്‍ കുന്നേത്തു തെക്കേതില്‍ സെയ്ഫുദീന്‍(42), ഓച്ചിറ പായിക്കുഴി അഞ്ചക്കാരന്റയ്യത്ത് മഹീഷത്ത്(37), ഓച്ചിറ മേമന മരങ്ങാട്ട് വീട്ടില്‍ രമ്യ (29), കായംകുളം പെരിങ്ങാല കാട്ടില്‍ ലക്ഷംവീട് കോളനിയില്‍ സുനി(അന്നമ്മ വര്‍ഗീസ്40) എന്നിവരാണ് അറസ്റ്റിലായത്. ഭരണിക്കാവ് തെക്കേമങ്കുഴി വിഷ്ണു ഭവനത്തില്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള രമ്യാഭവനമെന്ന വീടാണ് ഇവര്‍ വാടകയ്ക്ക് എടത്തിരുന്നത്. സി.ഐയ്ക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ഇവിടെ പരിശോധന നടത്തിയത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ മഹീഷത്തും ഭര്‍ത്താവും ചേര്‍ന്നാണ് വീട് വാടകയ്ക്ക് എടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണത്തടവുകാരനായി മാവേലിക്കര സബ്ജയിലില്‍ കഴിയുന്ന വെട്ടിത്തറ ഉണ്ണിക്കൃഷ്ണനും ഈ വീട്ടിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്.
പെണ്‍കുട്ടികളെ ഇവിടെയെത്തിച്ച് വാണിഭത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും ഈ സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
പിടികൂടിയതിനു ശേഷവും ഇവരുടെ മൊബൈലുകളിലേക്ക് നിരവധിപേര്‍ വിളിക്കുന്നുണ്ടായിരുന്നു. സി.ഐയെ കൂടാതെ കുറത്തികാട് എസ്.ഐ: ഗോപാലകൃഷ്ണന്‍, എ.എസ്.ഐ: അരുണ്‍, സി.പി.ഒമാരായ രതീഷ്, രഞ്ജിത്ത്, സിജു, വനിതാ പോലീസ് ഓഫീസര്‍ ശ്രീദേവി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha