സാം എബ്രഹാം എല്ലാം പറഞ്ഞിരുന്നു... ബന്ധുക്കള്‍ വിചാരിച്ചിരുന്നെങ്കില്‍ കാമഭ്രാന്ത് മൂത്ത സോഫി സാമിനെ കൊല്ലില്ലായിരുന്നു

ഭാര്യയുടെ കൈകള്‍ കൊണ്ട് ജീവന്‍പൊലിഞ്ഞ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ(34) ബന്ധുക്കള്‍ വിചാരിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു. മലയാളിയായ കാമുകനുമായി ചേര്‍ന്നാണ് സാമിന്റെ ഭാര്യ സോഫി സാമിനെ കൊലപ്പെടുത്തിയത്. മകനുണ്ടായ അനുഭവം മറ്റാര്‍ക്കും സംഭവിക്കരുതെന്ന് സാമിന്റെ പിതാവ് പറയുമ്പോഴും അദ്ദേഹത്തിന് മരുമകളുടെ പ്രണയ വാര്‍ത്ത നന്നായറിയാമായിരുന്നു. നേരത്തെ ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.
സോഫിയും പാലക്കാട് സ്വദേശി അരുണ്‍ കമലാസനുമായി ബന്ധമുണ്ടെന്ന കാര്യം സാം അടുത്ത ബന്ധുക്കളെ അറിയിച്ചിരുന്നു. സാമും സോഫിയും പ്രണയിച്ച് വിവാഹിതരായവരാണ്. മുമ്പ് ഗള്‍ഫിലായിരുന്നു സാം. വിവാഹത്തിനുശേഷം സോഫിയെ കൊണ്ട് ആസ്‌ട്രേലിയയിലേയ്ക്ക് പോയി. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സോഫി മെല്‍ബണിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
ഭാര്യയുടെ അവിഹിതബന്ധം ഓസ്‌ട്രേലിയയിലുള്ള ഭാര്യയുടെ ബന്ധുക്കളെയും നാട്ടിലുള്ള സ്വന്തം ബന്ധുക്കളെയും സാം അറിയിച്ചിരുന്നു. എന്നാല്‍ പ്രണയിച്ച് വിവാഹിതരായ ഇവരുടെ കുടുംബ ജീവിതത്തില്‍ ഇടപെടാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതാണ് ദുരന്തം സംഭവിക്കാനുള്ള കാരണം.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മെല്‍ബണ്‍ റയില്‍വേസ്റ്റേഷന് സമീപം സാമിനു നേരെ മുഖം മൂടി ആക്രമണം ഉണ്ടായിരുന്നു. സാമിനെ ആക്രമിച്ചത് ഭാര്യയുടെ കാമുകനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സാമിന്റെ മരണ കാരണം ഉറക്കത്തിലുള്ള ഹൃദ്‌രോഗമാണെന്നാണ് സോഫി വീട്ടില്‍ പറഞ്ഞത്. സാമിന്റെ മൃതദേഹവുമായി നാട്ടിലെത്തിയ സോഫി മൂന്നു ദിവസത്തിനുശേഷം മെല്‍ബണിലേയ്ക്ക് മടങ്ങിയിരുന്നു. മെല്‍ബണിലെത്തിയ സോഫി പഴയ വീട് ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങിയതാണ് കേസിനെ വഴിത്തിരിവിലെത്തിയത്. കാമുകിയെയും കാമുകനെയും ആറുമാസത്തേക്ക് റിമാന്റ്‌ചെയ്തിരിക്കുകയുമാണ്. ഇവരുടെയും രഹസ്യ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യ പോലീസ് ചോര്‍ത്തിയതൊടെയാണ് വിലങ്ങ് വീണത്.
https://www.facebook.com/Malayalivartha