കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റെ മുന്നിലായതിനാലാണു കാത്തിരിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ.കെ.ആന്റണിയുടെ വാക്കുകള്‍ക്ക് കോണ്‍ഗ്രസില്‍ വലിയ പ്രeധാന്യമുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇവിടെ പരിഹരിക്കണമെന്നു പറഞ്ഞിരുന്നെങ്കില്‍ ആ രീതിയില്‍ ചര്‍ച്ചയാവാമായിരുന്നു.
എന്നാല്‍, പ്രശ്നം ഹൈക്കമാന്‍ഡ് ഏറ്റെടുത്തതു കൊണ്ടാണ് തീരുമാനത്തിനായി കാത്തിരിക്കുന്നത്. യുഡിഎഫിലെ കക്ഷികള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഇടപെടുന്നതു സ്വാഭാവികമാണ്. ഇത്തരത്തില്‍ കോണ്‍ഗ്രസ് പലപ്പോഴും ഇടപെട്ടിട്ടുണ്ട് അതുപോലെയാണ് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മറ്റു കക്ഷികള്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് (എം) സ്വന്തം നിലയില്‍ എടുത്തതാണ്. ജനാധിപത്യ ശക്തികള്‍ ഒരു ചേരിയില്‍ നില്‍ക്കണമെന്ന ആഗ്രഹമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാന വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസത്തില്‍ സര്‍ക്കാര്‍ കൈകടത്താന്‍ പാടില്ല. ആചാരങ്ങളില്‍ തീരുമാനം എടുക്കാനല്ല മന്ത്രിയും വകുപ്പും ഉണ്ടാക്കിയിരിക്കുന്നത്. അതു ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ്. ഈ വിഷയത്തില്‍ ഒരു വിവാദം ഉണ്ടാക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha