അസ്‌ലം വധക്കേസ്: ഒരാള്‍ അറസ്റ്റില്‍

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടു എന്ന നിഥിനാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചു നല്‍കിയ യുവാവിനെയും പ്രതികള്‍ക്കൊപ്പം മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു.
ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ് ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.
ആക്രണത്തില്‍ അസ് ലമിന്റെ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്റെ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഗുരുതര നിലയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ആകെ 70 വെട്ടുകളടക്കം 76 മുറിവുകളാണ് അസ് ലമിന്റെ ശരീരത്തിലുണ്ടായിരുന്നത്. മുഖത്തേറ്റ 13 വെട്ടുകളാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അക്രമികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി രണ്ടു വര്‍ഷം മുമ്പ് മറിച്ചുവിറ്റതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha