വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കാരിയായ ഇരുപത്തിമൂന്നുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രമോദ് നായര്‍ (34) ആണ് ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുളള കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ തിരുവണ്ണാമല സ്വദേശിയും കോളജ് വിദ്യാര്‍ഥിനിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ട്രെയിന്‍ കാട്പാടി സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടയുടനെയാണു സംഭവം.
12 മണിയോടെ ജോലാര്‍പേട്ട് സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരസേനയില്‍ ഹവില്‍ദാറായ പ്രമോദ് തിരുവനന്തപുരത്തേക്കുളള യാത്രയിലായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്കു പോകുന്നതിനായി മാതാപിതാക്കള്‍ കാട്പാടിയില്‍ ഇറങ്ങിയപ്പോള്‍ കോയമ്പത്തൂരിലെ കോളജിലേക്കു പോകേണ്ടതിനാല്‍ പെണ്‍കുട്ടി മാത്രം യാത്ര തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha