കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറ് മാസത്തിനുള്ളില്‍ ആരംഭിക്കും, സംസ്ഥാന സഹകരണ ബാങ്കുകളെയും, ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ബാങ്കായി മാറ്റും

കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക് ഇല്ല എന്ന പ്രശ്‌നത്തിനാണ് ഇതോടുകൂടി പരിഹാരമാകുന്നത്.
സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവ ലയിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിന് 16000 കോടിരൂപയുടെയും ജില്ലാ ബാങ്കുകള്‍ക്ക് 47000 രൂപ കോടിയുടെയും മൂല നമാണ് നിലവിലുള്ളത്. ഇതുകൂടാതെ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കി ബാങ്ക് മൂലധനം1 ലക്ഷം കോടിരൂപയില്‍ എത്തിക്കുവാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി സര്‍ക്കാരിന് ഇടയ്ക്കിടെ ഉണ്ടാകുന്ന ധനകാര്യ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടുവാനും സാധിക്കും. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്പളം ഉള്‍പ്പെടെ സര്‍ക്കാര്‍ സംബന്ധമായ എല്ലാ സര്‍വ്വീസുകളും ഈബാങ്ക് മുഖേനയായിരിക്കും ഇനി നടത്തപ്പെടുക.
അസംഘടിത മേഖലയിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ സൗകര്യവും പുതിയ ബാങ്കില്‍ ലഭ്യമാണ്. സര്‍ക്കാരിന് സ്വന്തമായി ബാങ്ക് വരുന്നതോടുകൂടി മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്നസര്‍വ്വീസ് ചാര്‍ജ്ജുകള്‍ ലാഭിക്കുവാനും കഴിയും. പ്രതിവര്‍ഷം 800 കോടി രൂപയ്ക്ക്
മുകളിലാണ് മറ്റ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളെ ആദ്യഘട്ടത്തില്‍ പുതിയ ബാങ്കില്‍ ലയിപ്പിക്കുന്നില്ലെങ്കിലും കേരള ബാങ്കിന്റെ ഉപശാഖകളായി ഇവയെ നിലനിര്‍ത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടുകൂടി കേരളത്തിന്റെ ഗ്രാമീണ മേഖലയുള്‍പ്പെടെ പുതിയ ബാങ്കിംഗ് സംസ്‌കാരം രൂപപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
https://www.facebook.com/Malayalivartha