അല്‍ഷയുടെ പോരാട്ടം വിജയിച്ചു; മുടി പിന്നിയിടാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയത് പഠനതത്വം

കാസര്‍കോട്കാരി അല്‍ഷയെന്ന മിടുമിടുക്കിയെ അറയാം. വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ സഹപാഠികളും കൂട്ടുകാരും വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നം മനസ്സില്‍ അലട്ടിയതിനെ തുടര്‍ന്നാണ് അല്‍ഷ എന്ന 17കാരി പോരാട്ടത്തിനിറങ്ങിയതെന്ന് റിപ്പോര്‍ട്ട്. ഒടുവില്‍, പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി ബാലാവകാശ കമീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ അല്‍ഷയുടെ ആഗ്രഹവും സഫലമായി. തന്റെ പോരാട്ടം സംസ്ഥാനത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണെന്നും, അത് വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്നും അല്‍ഷ പറഞ്ഞു.
ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ പഌ്ടു സയന്‍സ് വിദ്യാര്‍ഥിയാണ് പി.എസ്. അല്‍ഷ. കഴിഞ്ഞവര്‍ഷം പഞ്ചാബില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത അഞ്ചുപേരില്‍ ഒരാളാണ് ഈ മിടുക്കി. അവിടെ അവതരിപ്പിച്ച വിഷയത്തില്‍നിന്നാണ് നനഞ്ഞ മുടി കെട്ടുന്നത് ദോഷകരമാണെന്ന് ഈ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞത്.
പ്രതല വിസ്തീര്‍ണം വര്‍ധിക്കുമ്പോള്‍ ബാഷ്പീകരണ തോത് കൂടുന്നു എന്ന പഠന തത്ത്വത്തെ മുറുകെ പിടിച്ച അല്‍ഷ നനഞ്ഞ മുടി കെട്ടിയാല്‍ ബാഷ്പീകരണ തോത് കുറഞ്ഞ് വെള്ളം മുടിയില്‍തന്നെ കെട്ടി നില്‍ക്കുമെന്നും അതിനാല്‍ മുടിപൊട്ടല്‍, താരന്‍, ദുര്‍ഗന്ധം എന്നിവ ഉണ്ടാകുമെന്നും കണ്ടത്തെി. അതിനാല്‍ ആണ്‍കുട്ടികളെപോലെ പെണ്‍കുട്ടികള്‍ക്കും തലമുടി സ്വതന്ത്രമായി ഇടാന്‍ അവസരം നല്‍കണമെന്ന് വാദിച്ചു.
ഈ പ്രശ്‌നം സ്‌കൂള്‍ ലീഡര്‍ കൂടിയായ അല്‍ഷ പി.ടി.എ, അധ്യാപകര്‍ എന്നിവരോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇന്‍േറണല്‍ മാര്‍ക്ക് ലഭിക്കില്ലെന്നും സ്‌കൂള്‍ നിയമം പാലിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവത്രേ. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന് പരാതി നല്‍കി.
അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന് നേരിട്ട് പരാതി നല്‍കിയത്. പരാതി നല്‍കി രണ്ടാഴ്ചക്കുള്ളില്‍ കമീഷന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളുടെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുത് എന്ന നിര്‍ദേശം പുറപ്പെടുവിച്ചു. ബാലാവകാശ കമീഷന്റെ നിര്‍ദേശം വന്നതോടെ ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ കുട്ടികള്‍ അവരുടെ ഇഷ്ടപ്രകാരം മുടി കെട്ടി വരാന്‍ തുടങ്ങി.
https://www.facebook.com/Malayalivartha