ശനിദശ തീരില്ല; കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് യുഡിഎഫിലേയ്ക്ക്; രമേശ് ചെന്നിത്തലയാണ് ജോര്‍ജിന്റെ സ്‌പോണ്‍സര്‍; എടുക്കരുതെന്ന് ഉമ്മന്‍ ചാണ്ടി

യുഡിഎഫിന് വീണ്ടും ശനികാലം. കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്താനൊരുങ്ങുന്നു. പി.സി. ജോര്‍ജിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് വിജയിക്കാന്‍ സാധ്യതയില്ല. കാരണം രമേശ് ചെന്നിത്തലയാണ് ജോര്‍ജിന്റെ സ്‌പോണ്‍സര്‍.
കെ എം മാണി യുഡിഎഫ് വിട്ട പശ്ചാത്തലത്തില്‍ ജോര്‍ജിനെ ഒപ്പം കൂട്ടണമെന്നാണ് രമേശിന്റെ ആവശ്യം. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു കഴിഞ്ഞു. ജോര്‍ജ് ഒപ്പമെത്തിയാല്‍ കേരള കോണ്‍ഗ്രസില്‍ നിന്നും തെറ്റി പിരിഞ്ഞ് എല്‍ഡിഎഫിലേയ്ക്ക് പോയ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജോര്‍ജിനൊപ്പം യുഡിഎഫിലേയ്ക്ക് പോരും. അപ്പോള്‍ കെ എം മാണി എല്‍ഡിഎഫിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ് നയം വ്യക്തമാക്കിയിരുന്നു. കെ എം മാണിയെ യുഡിഎഫില്‍ നിന്നും മാറ്റിയത് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
ജോര്‍ജ് യുഡിഎഫിലെത്തുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് കാലഘട്ടം അവസാനിക്കും. ജോര്‍ജിന്റെ പ്രധാന നോട്ട പുള്ളിയാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ സരിതയെ രംഗത്തിറക്കിയതില്‍ ഒരു പ്രധാന പങ്ക് ജോര്‍ജിന്റേതായിരുന്നു.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് പി.സി ജോര്‍ജ് . ജോര്‍ജും ചെന്നിത്തലയും ചേര്‍ന്നാണ് കെ എം മാണിയെക്കെതിരെ ബാര്‍ക്കോഴ ആരോപണം സൃഷ്ടിച്ചതും അദ്ദേഹത്തെ വെള്ളത്തിലാക്കിയതും. പി.സി. ജോര്‍ജിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയാണ്. എല്ലാവരും കരുതുന്നത് പോലെ കെ എം മാണിയല്ല മാണിയുടെ തലയില്‍ ഇക്കാര്യം വിദഗ്ദ്ധമായി സ്റ്റാമ്പ് ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഉറ്റ ബന്ധുവിന്റെ കല്യാണം മുടക്കിയതിലുള്ള വൈരാഗ്യം തീര്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
അതിനിടെ രണ്ടു മാസത്തിനിടയില്‍ മുന്നണി സമവായങ്ങള്‍ മാറുമെന്നും അപ്പോള്‍ താന്‍ ഒറ്റയ്ക്കാവില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha