ഷെവലിയാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ കമല്‍ഹാസന് മലയാളികളുടെ പേരില്‍ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

ഉലകനായകന് ആശംസകള്‍. നടന്‍ കമല്‍ഹാസന് ഷെവലിയാര്‍ പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഖ്യാത നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയാര്‍ പട്ടം നല്‍കി ആദരിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതികളിലൊന്നിന് കമലഹാസന്‍ അര്‍ഹനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേട്ടത്തിനു മുന്നിലും തനിക്കു ലഭിച്ച അവാര്‍ഡ് ആരാധകര്‍ക്കും, കാണികള്‍ക്കും സമര്‍പ്പിച്ച് കൂടുതല്‍ വിനയാന്വിതനാവുകയാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയുടെ യശസ്സ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിച്ച കമലഹാസനെ എല്ലാ മലയാളികളുടെ പേരിലും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് എല്ലാ ആശംസകളും നേരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോജില്‍ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ പുരസ്‌കാരങ്ങളുടെ ഭാഗമാണ് ഷെവലിയര്‍. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമാണ് ഷെവലിയര്‍ പുരസ്‌കാരം.
https://www.facebook.com/Malayalivartha



























