കുരങ്ങന്റെ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരിക്ക്

ഇടുക്കി കുമ്പാന്‍പാറയില്‍ ആറ് വയസുകാരനെ കുരങ്ങന്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പഴമ്പള്ളിയില്‍ നാസിര്‍-സെലിന ദമ്പതികളുടെ മകന്‍ നൈഫലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ഗവ. ഹൈസകുളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടിന്റെ മുറ്റത്ത് സഹോദരനോടപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുരങ്ങ് ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് പരിക്ക്.
https://www.facebook.com/Malayalivartha



























