എറണാകുളം ജില്ലയില്‍ സിപിഐ എന്ന പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കുമെന്ന് എം.സ്വരാജ്, സിപിഐ ക്കെതിരെ ശക്തമായ അധിക്ഷേപവുമായി തൃപ്പൂണിത്തുറ എംഎല്‍എ

സിപിഎം പാര്‍ട്ടിയില്‍ നിന്നും ഇതുവരെ പുറത്തു പോയവര്‍ സിപിഐ യിലേക്ക് ചേക്കേറുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നിലവില്‍ കേരളത്തിലൊട്ടാകെ നിരവധി സിപിഎം അംഗങ്ങളാണ് സിപിഐയിലേക്കു ചേക്കേറിയത്. എറണാകുളത്ത് കഴിഞ്ഞമാസം സിപിഎം വിട്ട രണ്ടായിരത്തിലധികം പേരെ സ്വീകരിക്കാന്‍ വിപുലമായ സമ്മേളനമാണ് സിപിഐ നടത്തിയത്.
ഉദയംപേരൂരിലെ നടക്കാവില്‍ സിപിഐഎം സംഘടിപ്പിച്ച ബഹുജനറാലിയുടെ സമാപന സമ്മേളനത്തില്‍ സിപിഐക്കതെിരെ പരിഹാസവുമായി തൃപ്പൂണിത്തുറ എംഎല്‍എയായ എം സ്വരാജാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സിപി ഐ് എന്ന പാര്‍ട്ടി ഇപ്പോഴുമുണ്ടോയെന്ന് ചോദിച്ചു തുടങ്ങിയ സ്വരാജ് ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണെന്നു പറഞ്ഞു. അതും സ്വന്തം ജില്ലയില്‍ നിന്നുമല്ല യൂണിവേഴ്സിറ്റി കലോത്സവത്തിന് പോയപ്പോളാനിന്നും സ്വരാജ് പറഞ്ഞു. മലപ്പുറത്ത് നിന്നും തൃശൂര്‍ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതില്‍ ഇപ്പോളും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലന്നും സ്വരാജ് പരിഹസിച്ചു.
സിപിഐയിലെ അസംതൃപ്തരെ സിപിഎമ്മിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ എറണാകുളം ജില്ലയില്‍ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്ന് സിപിഐ ഓര്‍ക്കുന്നത് നല്ലതാണെന്നാണ് ജില്ലാ സെക്രട്ടറി പി.രാജീവും സിപിഐയെ പരിഹസിച്ചത്.
https://www.facebook.com/Malayalivartha