മത സൗഹാര്‍ദ്ദം വിളിച്ചറിയിച്ചു ഷാഫിയുടെ ഫെയ്‌സ് ബുക് പോസ്റ്റ്, മകള്‍ കുഞ്ഞാമിനയെ ശ്രീകൃഷ്ണ വേഷമണിയിച്ച് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി മകളെ ശ്രീകൃഷ്ണ വേഷത്തില്‍ അണിയിച്ചൊരുക്കി ആശംസകള്‍ നേര്‍ന്ന മുസ്ലിം യുവാവിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. ആലപ്പുഴ ചൂരുംമൂട് സ്വദേശിയായ ഷാഫി മുഹമ്മദ് റാവുത്തറാണ് മകള്‍ ആമിനയെ ശ്രീ കൃഷ്ണവേഷത്തില്‍ അണിയിച്ചൊരുക്കി ഫെയ്സ്ബുക്കിലൂടെ ശ്രീകൃഷ്ണ ജയന്തി ദിനാശംസകള്‍ നേര്‍ന്നത്.
ഹിന്ദു- മുസ്ലിം വര്‍ഗീയത സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഷാഫിയുടെ പോസ്റ്റിന്റെ മൂല്യം വലുതാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. ഷാഫിയുടെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 2600 ല്‍ അധികം ഷെയറുകളും 1600 ല്‍ അതികം കമന്റ്സുകളും പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. അധികം പേരും അഭിനന്ദനവുമായും പോസ്റ്റിനു മറുപടി നല്‍കിയിട്ടുണ്ട്.
ഷാഫിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം;
' പ്രിയ സഹോദരങ്ങള്‍ക്ക് ശ്രീകൃഷ്ണജയന്തി ആശംസകള്‍...... ശ്രീകൃഷ്ണ വേഷത്തില്‍ എന്റെ പ്രിയപ്പെട്ട ആമി..... ആമിന മുഹമ്മദ്....ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടാല്‍ ഉണ്ടാകുന്ന വരും വരായ്കകള്‍ മനസ്സിലാക്കി തന്നെയാണ് ഇത് ഇട്ടത്....ഇസ്ലാമിന്റെ സംരക്ഷകരായ എന്റെ മെസ്സേജ് ബോക്സില്‍ അപ്പിയിട്ട് വച്ചിരിക്കുന്ന എല്ലാവരോടുമായി പറയുകയാണ്.... നിങ്ങളുടെ ഈ അസഹിഷ്ണുതയാണ് സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ പേരില്‍ തീവ്രവാദത്തിന്റെ ചോര പുരട്ടിയത്...... ധാരാളം ഹിന്ദു സഹോദരങ്ങള്‍ നബിദിനത്തിനും പെരുന്നാളിനുമൊക്കെ ആശംസകള്‍ നേര്‍ന്നു പോസ്റ്റ് ഇട്ടിരുന്നു..... നിങ്ങള്‍ അതൊന്നും കണ്ടില്ലേ....? ഈ പോസ്റ്റ് ഇട്ടു കഴിഞ്ഞു നാളെ രാവിലെ മുതല്‍ കേരളത്തില്‍ മതേതരത്വം പുലരും എന്ന മിഥ്യാബോധമൊന്നും എനിക്ക് ഇല്ല....ഒരിക്കല്‍ കൂടി എല്ലവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.'
https://www.facebook.com/Malayalivartha