സിബിഐയ്ക്ക് പണി കൊടുക്കാന്‍ ഒരു പുതിയ മാതൃക

ഒടുവില്‍ ഇടതുമുന്നണി സര്‍ക്കാര്‍ സിബിഐയ്ക്ക് പണി കൊടുത്തു. ഒരാഴ്ചയ്ക്കകം സംസ്ഥാനത്തെ റസ്റ്റു ഹൗസുകളില്‍ നിന്നും വിവിധ കേസുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘം ഒഴിഞ്ഞില്ലെങ്കില്‍ അവരെ ഇറക്കി വിടാനാണ് പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ഉത്തരവ്.
കോട്ടയം, തൃശൂര്‍, കൊല്ലം , തലശ്ശേരി റസ്റ്റ് ഹൗസുകളിലാണ് സിബിഐയുടെ സംഘം സൗജന്യമായി താമസിക്കുന്നത്. ക്യാമ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മുറികളുടെ വാടക അടയ്ക്കണമെന്നാമ് നിര്‍ദ്ദേശം, വടക്കേ മലബാറിലെ അഞ്ച് കൊലകേസുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘം താമസിക്കുന്ന തലശേരി റസ്റ്റ് ഹൗസിനെയാണ് സര്‍ക്കാര്‍ പ്രധാനമായും നോട്ടമിടുന്നത്.
മനോജ് വധവുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ചോദ്യം ചെയ്തത് തലശേരി റസ്റ്റ് ഹൗസില്‍ വച്ചാണ്. ജയരാജന്‍ കീഴടങ്ങിയതും തലശേരി റസ്റ്റ് ഹൗസിലായിരുന്നു. മനോജ് വധക്കേസില്‍ സിബിഐ നടത്തി വരുന്നഷണം തടയാന്‍ സര്‍ക്കാരിനു താത്പര്യവുമില്ല. പിണറായിക്കും സിബിഐയോട് താത്പര്യമില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് പ്രതികൂലമായ നിലപാടാണ് സിബിഐ സ്വീകരിച്ചത്. ഇതാണ് നീരസത്തിനുള്ള കാരണം. ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ സിബിഐ സര്‍ക്കാരിനു നല്‍കാനുള്ളത്.
സിബിഐയെ കേരളത്തില്‍ നിന്നോടിക്കുകയാണെങ്കില്‍ അന്വേഷണങ്ങളെല്ലാം വഴിമുട്ടും. അതു തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹവും. മലബാറിലെ കൊലപാതകങ്ങളെല്ലാം ഇരുട്ടില്‍ തപ്പണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.
ഏതായാലും സംസ്ഥാന സര്‍ക്കാരിന്‌റെ ആവശ്യ പ്രകാരം നടക്കുന്ന അന്വേഷണങ്ങളില്‍ സിബിഐ സ്വന്തം പോക്കറ്റിലെ പണം നല്‍കി താമസിക്കുമെന്ന് കരുതുക വയ്യ. അങ്ങനെ വരുമ്പോള്‍ അന്വേഷണങ്ങളെല്ലാം അവസാനിക്കും.
https://www.facebook.com/Malayalivartha