ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍; പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുങ്ങി

ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുങ്ങി. ദൈവകല്‍പനയില്‍ പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലജീവിതമാണ് വിശ്വാസിയ്ക്ക് മുന്നില്‍ ബക്രീദ്. ഉടയവനുവേണ്ടി എല്ലാം സമര്‍പ്പിക്കുന്നതിന്റെ പുണ്യമാണ് പെരുന്നാളിന്റെ സന്ദേശം. പരമകാരുണികനു മുന്നില്‍ ഒന്നുമില്ലാത്തവനായി നില്‍ക്കാനുള്ള ആത്മശക്തിക്കായി ദുവാ ചെയ്യലാണ് മനസുകളുടെ സാഫല്യം.
രാവിലെ മുതല്‍ ഈദ്ഗാഹുകള്‍ സജീവമാകും. പള്ളികളും തക്ബീര്‍ധ്വനികളാല്‍ മുഖരിതമായി. പുതുവസ്ത്രങ്ങളിഞ്ഞും അത്തറ് പൂശിയും വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. സ്‌നേഹവും സൗഹൃദവും പങ്കുവച്ച് ബന്ധുവീടുകളിലെ സന്ദര്‍ശിക്കുന്നു. ഇതോടെ സമര്‍പ്പണത്തിന്റെ സാഫല്യത്തില്‍ ആഘോഷങ്ങള്‍ക്ക് പൂര്‍ണത കൈവരുന്നു.
https://www.facebook.com/Malayalivartha