കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കി; ഒന്‍പതുവര്‍ഷം അബോധാവസ്ഥയിലായി; ആയുര്‍വേദ ഡോക്ടര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

ഒന്നും മിണ്ടാതെ ബൈജു ഡോക്ടര്‍ ഒമ്പതുവര്‍ഷത്തെ തന്റെ ദുരിതജീവിതം തീര്‍ത്ത് ഈ ലോക ജീവിതം വെടിഞ്ഞു. ഒപ്പം കുറേ ചോദ്യങ്ങള്‍ ഇന്നും ബാക്കി. ജോലിയുടെ ആത്മാര്‍ത്ഥത ബൈജുവിന് നല്‍കിയത് ഒമ്പതുവര്‍ഷത്തെ തളര്‍ന്നു കിടപ്പായ ജീവിതം. കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കിയതിനെ തുടര്‍ന്ന് ഒന്‍പതു വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ ഇന്നു പുലര്‍ച്ചെ മരിച്ചു. പായിപ്ര കണ്ടരിമലയില്‍ ഡോ.പി.എ ബൈജു (38) ആണ് മരിച്ചത്. സൈബന്‍വാലി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി 24നാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈബന്‍ വാലി സ്വദേശി ശാന്തയ്ക്കാണ് മരുന്നു നല്‍കിയത്. എന്നാല്‍, വീട്ടിലെത്തി മരുന്നു കഴിച്ചശേഷം ശാന്തയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അറിയിച്ചു. എന്നാല്‍, താന്‍ നല്‍കിയ മരുന്നിന് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിച്ച ഡോക്ടര്‍ മരുന്നു കഴിച്ചുനോക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെ അബോധാവസ്ഥയിലായ ഡോക്ടറെ ഉടന്‍ അടിമാലി ഗവണ്‍മെന്റ്് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ. ബൈജുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ശാന്തയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഡോക്ടര്‍ ബൈജു സംസാരിക്കാത്തതിനാല്‍ എന്താണെന്ന് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍, ശാന്ത യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു. ഭാര്യ: ഡോ. ഷിന്‍സി (തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രി) മക്കള്‍: വൈഷ്ണവ്, വിഷ്ണു.
രോഗിയുടെ ഭര്‍ത്താവിന്റെ ചതി അറിയാതെ ബൈജു ഡോക്ടര്‍ ഇരയായി
വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചു കാണിച്ചതിനെ തുടര്‍ന്നു ഓര്‍മ നഷ്ടപ്പെടുകയായിരുന്നു. 2007 ജനുവരി 25നാണ് പായിപ്ര മാനാറി പണ്ടിരിപുത്തന്‍പുര എം. അയ്യപ്പന്റെയും, ലീലയുടെയും മകന്‍ ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്.
ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ എത്തിയ രോഗിക്കു കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപണമുയര്‍ന്നു. അസ്വസ്ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ മരുന്നു ബൈജു കുടിച്ചു കാണിച്ചു. മരുന്നില്‍ അസ്വാഭിവകമായി ഒന്നുമില്ലെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മരുന്നു കുടിച്ച ബൈജു ഉടനെ തളര്‍ന്നു വീണു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല.
ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നീട് പലയിടങ്ങളിലായി ചികിത്സ തുടര്‍ന്നുവെങ്കിലും രോഗാവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു.
രോഗിക്കുള്ള മരുന്നില്‍ മറ്റാരോ കലര്‍ത്തിയ വിഷവസ്തുവാണ് ഡോക്ടറുടെ ദുരന്തത്തിനു കാരണമായതെന്നു വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha