ഷാര്‍ജയില്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി: യുവാവിന് 46 ലക്ഷം രൂപ പിഴ

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് 46 ലക്ഷത്തോളം രൂപ പിഴ. ഷാര്‍ജ കോടതിയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിന് പിഴ വിധിച്ചത്.
സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരിയായ യുവതി 30കാരനായ യുവാവിനെ പരിചയപ്പെടുന്നത്. പരിചയം വളര്‍ന്ന് പ്രണയത്തിലായപ്പോള്‍ യുവതി തന്റെ സ്വകാര്യചിത്രങ്ങള്‍ യുവാവിന് അയച്ചുകൊടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുമായി പിണക്കത്തിലായതോടെയാണ് ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
യുവതിയെ ഭീഷണിപ്പെടുത്തി, അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. 29കാരിയായ യുവതി ഷാര്‍ജയില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു.
https://www.facebook.com/Malayalivartha