സ്വാശ്രയം: യൂത്ത് കോണ്‍ഗ്രസ്സ് സമരത്തിനിടെ സംഘര്‍ഷം, പരിഹാരം കാണാത്തതില്‍ സമരക്കാരുടെ ശയനപ്രദക്ഷിണവും

സ്വാശ്രയ ഫീസ് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷും സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആറാം ദിവസം പിന്നിട്ടു. അനിശ്ചിതകാല സത്യാഗ്രഹത്തില്‍ ശയനപ്രദക്ഷിണവും സംഘര്‍ഷവും. സമരം തുടങ്ങി ആറു ദിവസമായിട്ടും മുഖ്യമന്ത്രി പരിഹാരം കാണാന്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശയനപ്രദക്ഷിണം നടത്തിയത്.
വൈകിട്ട് അഞ്ചരയോടെ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; രണ്ടു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ വൈകീട്ടെത്തിയ പ്രവര്‍ത്തകരാണ് പോലീസുമായി ഏറ്റുമുട്ടിയത്. സമരക്കാര്‍ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും കോലം കത്തിച്ചു.വൈകീട്ട് പാളയത്തുനിന്നു മുദ്രാവാക്യംവിളികളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കോലം കത്തിച്ചത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു രാവിലെ പത്തരയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയത്. സമരപ്പന്തലില്‍ നിന്നു സെക്രട്ടേറിയറ്റിന്റെ വടക്കേ ഗേറ്റ് വരെ പത്തു പ്രവര്‍ത്തകര്‍ റോഡിലൂടെ ശയനപ്രദക്ഷിണം നടത്തുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.കെ. അര്‍ധനാരി സമരം ഉദ്ഘാടനം ചെയ്തു. ശയനപ്രദക്ഷിണത്തോടൊപ്പം 'കള്ളന്മാരും കൊള്ളക്കാരും നാട് ഭരിച്ചു മുടിക്കുന്നേ...' എന്ന മുദ്രാവാക്യം വിളിച്ചു പ്രവര്‍ത്തകര്‍ പ്രകടനമായും നീങ്ങി.
ശയനപ്രദക്ഷിണത്തിനു വിനോദ് യേശുദാസ്, ഷാജി നൂറനാട്, എന്‍.എസ്. നുസൂന്‍, ബി.എസ്. അനൂപ്, പ്രതീഷ് കുമാര്‍, വര്‍ക്കല ഷിബു, എസ്.പി. അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.വൈകിട്ടു നേമം, തിരുവനന്തപുരം നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ നടത്തിയ പ്രകടനവും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും കോലം കത്തിക്കലുമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷുമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
https://www.facebook.com/Malayalivartha