കൊച്ചിയില്‍ കാറുകള്‍ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തിയ പ്രതികള്‍ അറസ്റ്റില്‍

കൊച്ചിയില്‍ കാറുകള്‍ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തി പണംതട്ടിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എറണാകുളം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്.
അങ്കമാലി മുക്കന്നൂര്‍ സ്വദേശി ഫിനിക്‌സ് , പിറവം കക്കാട്ട് സ്വദേശി റോഷന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശി കൊച്ചുമോന്‍ വാടകയ്ക്ക് നല്‍കിയ കാര്‍ തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ , അങ്കമാലി , ആലങ്ങാട് പൊലീസ് സ്‌റ്റേഷനുകളില്‍ ഫിനിക്‌സിനെതിരെ കേസുകളുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വടക്കന്‍ പറവൂരില്‍ റിസോര്‍ട്ട് നടത്തിവന്ന ഫിനിക്‌സ് ഇവിടത്തേക്കുള്ള ആവശ്യത്തിനെന്ന വ്യാജേന കാറുകള്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. പിന്നീട് ഉടമകള്‍ അറിയാതെ വാഹനങ്ങള്‍ പണയം വച്ച് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.
രണ്ടാംപ്രതി റോഷനാണ് കാറുകള്‍ വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചിരുന്നത്. എറണാകുളം സൗത്ത് കേന്ദ്രീകരിച്ച് കൈമാറ്റം െചയ്ത പതിനാല് കാറുകള്‍ പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha