തെളിവുകള്‍ ധാരാളം, ജേക്കബ് തോമസ് ബാബുവിനെ പൂട്ടും, രാഷ്ട്രീയ പകപോക്കലാണോ എന്ന് മൂന്നുമാസത്തിനകം അറിയാമെന്നു വി എം സുധീരനോട് വിജിലന്‍സ് ഡയറക്ടര്‍

അനധികൃത സ്വത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ രാഷ്ട്രീയ പകപോക്കലാണെന്നുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരനു മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അനാദി കറുത്ത സ്വത്തു സമ്പാദന കേസില്‍ വിജിലന്‍സിന്റെ അന്വേഷണ വിധേയമായ കെ. ബാബു വിനെതിരെ വെറും രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും ഇത് വരെ ഒരു തെളിവ് പോലും വിജിലന്‍സിന് ലഭിച്ചിട്ടെല്ലെന്നും കഴിഞ്ഞ ദിവസമാണ് സുധീരന്‍ ആരോപിച്ചത്.
കെ എം മാണിക്കെതിരെയുള്ള കേസില്‍ ആദ്യം അഭിപ്രായം പറയുകയും കെ ബാബുവിനെതിരേറെയുള്ള കേസില്‍ അഭിപ്രായപ്രകടനമൊന്നും നടത്താതിരുന്ന സുധീരന്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായതിനു ശേഷമാണ് കെ ബാബുവിനെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വന്നത്. എന്നാല്‍ കെ ബാബുവിനെതിരെയുള്ള ആരോപണങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ മൂന്ന് മാസത്തിനകം ഹാജരാക്കിയാല്‍ മതി എന്നിരിക്കെ, കെ.ബാബുവിനെതിരെയുളള തെളിവുകള്‍ കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടും അനധികൃത സ്വത്തുസമ്പാദനക്കേസുകളിലും കെ. ബാബുവിനെതിരായ അന്വേഷണം സുതാര്യമാണ്. ആരുടെയും ഇടപെടല്‍ ഇല്ല. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതും ഇപ്പോള്‍ മുന്നോട്ട് പോകുന്നതും. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞെന്നും അവയുടെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബാബുവിനെതിരെ തെളിവുണ്ടോ എന്ന് മൂന്നു മാസത്തിനകളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മനസിലാകുമെന്നുമനു ജേക്കബ് തോമസ്പറഞ്ഞത് . നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ വിജിലന്‍സിന് എതിരെ ഇനിയും ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നേക്കാം. ഇതിനൊന്നും മറുപടി നല്‍കേണ്ട ബാധ്യത വിജിലന്‍സിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലിന് രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha