തീവണ്ടി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് പ്രീമിയം തീവണ്ടികളിലെ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അവസരമൊരുക്കുകയാണ് എയര്‍ ഇന്ത്യ. സെപ്തംബര്‍ 30 വരെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം തീവണ്ടികളെക്കാള്‍ കുറഞ്ഞ നിരക്ക് ഈടാക്കും.
ഈ സമയംവരെയുള്ള തീവണ്ടി-വിമാന നിരക്കുകള്‍ താരതമ്യപ്പെടുത്താന്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അവസരവുമൊരുക്കി. രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളില്‍ തിരക്കില്ലാത്ത സമയത്ത് കുറഞ്ഞനിരക്കും തിരക്കുള്ളസമയങ്ങളില്‍ കൂടിയ നിരക്കും ഈടാക്കുന്ന സംവിധാനം റെയില്‍വേ ഈയടുത്ത് ഏര്‍പ്പെടുത്തിയിരുന്നു. രാജധാനിപോലെയുള്ള തീവണ്ടികളില്‍ നിലവില്‍ വിമാനനിരക്കിനു മുകളിലാണ് ടിക്കറ്റ് നിരക്കുകള്‍. ഫ്‌ലെക്‌സി നിരക്കുകൂടി വരുന്നതോടെ വിമാനയാത്ര ഏറെ ലാഭമാകുമെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.
മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് ഫ്‌ളെക്‌സി നിരക്ക് ബാധകമാവില്ലെന്ന് റയില്‍വേ പറയുന്നുണ്ടെങ്കിലും ഏറെപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. ഇതുസരിച്ച് 2085 രൂപയുണ്ടായിരുന്ന രാജധാനിയിലെ രണ്ടാം ക്ലാസ് എ.സി. ടിക്കറ്റ് ഫഌ്‌സി നിരക്കിലാവുമ്പോള്‍ 4055 രൂപവരെയായി ഉയരും. ഇതേദൂരം പറക്കുന്നതിന് 3000 രൂപയില്‍ താഴെമാത്രമേ ആവുകയുള്ളൂവെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. മുഴുവന്‍ രാജധാനി റൂട്ടുകളിലും ഈ സേവനം ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha