ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പുത്തന്‍ കാഴ്ചാനുഭവം ലഭ്യമാക്കുന്ന ലൈറ്റ് ഷോ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും നിന്ന് ആകര്‍ഷകമായ ദൃശ്യവിസ്മയം വീക്ഷിക്കാവുന്നതാണ്. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമാകുന്നത്.
ആഗോള മുന്‍നിര ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുക്കുന്നത്. 2022 ജനുവരി 29 ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡുള്ള കമ്പനിയാണ് ബോട്ട്ലാബ് ഡൈനാമിക്സ്.
ഡ്രോണ്‍ ലൈറ്റ് ഷോ 7 ന് സമാപിക്കും.
https://www.facebook.com/Malayalivartha