Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

സ്വാശ്രയസമരത്തില്‍ ഒത്തുതീര്‍പ്പിനു സാധ്യത തെളിയുന്നു: മുഖ്യമന്ത്രിയുമായി മാനേജ്‌മെന്റുകള്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

04 OCTOBER 2016 09:29 AM IST
മലയാളി വാര്‍ത്ത

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത . ഫീസ് കുറക്കാന്‍ ചില കോളജ് മാനേജ്‌മെന്റുകള്‍ സന്നദ്ധത അറിയിച്ചതോടെ ചൊവ്വാഴ്ച മുഖ്യമന്ത്രി നേരിട്ട് അവരുമായി ചര്‍ച്ച നടത്തിയേക്കും. സ്വാശ്രയ കോളജുകളില്‍ ഫീസ് കുറക്കാന്‍ സാധ്യത തെളിഞ്ഞാല്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ ഫീസിലും സര്‍ക്കാറിന് കുറവ് വരുത്തേണ്ടിവരും.
ഫീസ് കുറക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി എം.കെ. മുനീര്‍ എന്നിവര്‍ തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായി അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ചൊവ്വാഴ്ചത്തെ ചര്‍ച്ചക്കുശേഷം അന്തിമതീരുമാനമെടുക്കാമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതില്‍ സന്തോഷമുണ്ടെന്നും ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പ്രവേശപരീക്ഷാകമീഷണര്‍ അലോട്ട്‌മെന്റ് നടത്തിയ മെറിറ്റ് സീറ്റിലെ 2.5 ലക്ഷം എന്ന ഫീസ് 2.10 ലക്ഷമായി കുറക്കാനുള്ള സന്നദ്ധത അറിയിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറാണ് രംഗത്തെത്തിയത്. ഫീസ് 2.10 ലക്ഷമായി കുറച്ചാലും കോളജിന് നഷ്ടമൊന്നും വരില്‌ളെന്നും മറ്റ് മാനേജ്‌മെന്റുകളും ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറ്റ് മാനേജ്‌മെന്റുകളും വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്നാണ് സര്‍ക്കാറും പ്രതിപക്ഷവും കരുതുന്നത്. അതേസമയം, പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കി മിക്ക കോളജുകളിലും ക്‌ളാസ് ആരംഭിച്ചതിനാല്‍ ഇക്കൊല്ലം ഫീസ് കുറക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി. കൃഷ്ണദാസ് പറഞ്ഞു.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റുകള്‍ സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ പതിവുയോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഫീസ് കുറക്കുന്ന കാര്യത്തില്‍ എം.ഇ.എസ് നിലപാട് ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സെക്രട്ടറി വി. അനില്‍ പറഞ്ഞു.

അതേസമയം, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ ഫീസ് കുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ പ്രകാരം 4.4 ലക്ഷം രൂപയാണ് അവരുടെ നാല് കോളജുകളിലും ഏകീകൃത ഫീസായി വാങ്ങുന്നത്. പരിയാരം സഹകരണമെഡിക്കല്‍ കോളജിലെ ഫീസ് കുറക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാനേജ്‌മെന്റ് സീറ്റില്‍ 10 ലക്ഷവും എന്‍.ആര്‍.ഐ സീറ്റില്‍ 14 ലക്ഷവുമാണ് ഇക്കൊല്ലം പരിയാരത്ത് ഫീസായി നിശ്ചയിച്ചത്.

കോളജുകള്‍ നടത്തിയ പ്രവേശം റദ്ദ് ചെയ്ത് സര്‍ക്കാര്‍ നേരിട്ട് അലോട്ട്‌മെന്റ് നടത്തണമെന്ന് ജയിംസ് കമ്മിറ്റി ഉത്തരവ് നല്‍കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പുതിയ അപേക്ഷകര്‍ക്ക് പരിഗണന നല്‍കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സുതാര്യമായി നടക്കുന്ന പ്രവേശത്തില്‍ അവസരം നല്‍കണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം. നേരത്തേ അപേക്ഷിച്ചവര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് അലോട്ട് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍നിര്‍ദേശമുണ്ടായാലുടന്‍ അലോട്ട്‌മെന്റ് നടപടികള്‍ പ്രവേശപരീക്ഷാകമീഷണര്‍ ആരംഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (1 hour ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (2 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (5 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (5 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (6 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (8 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (8 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (8 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (8 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (8 hours ago)

Malayali Vartha Recommends