ബിജെപി നേതാക്കള്‍ക്ക് സംഭവിക്കുന്നതെന്ത് അന്വേഷിക്കാന്‍ പാര്‍ട്ടി: അകാലത്തില്‍ ദുരൂഹമായി മരിക്കുന്നത് അഞ്ചാമത്തെ ജനപ്രതിനിധി

ബിജെപി നേതാക്കളുടെ മരണം പാര്‍ട്ടി ഗൗരവമായി അന്വേഷിക്കാന്‍ ഇറങ്ങുന്നു. കോകിലയുടെ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ അടുത്തമരണം എത്തി. തീര്‍ത്തും ദുരൂഹ സാഹചര്യത്തിലാണ് ഈ അപകട മരണം. കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കോകിലയും പിതാവും അപകടത്തില്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിയിട്ടുണ്ട്. സെപ്റ്റംബര്‍ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ആല്‍ത്തറമൂടിന് സമീപത്ത് വച്ച് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവച്ചും പിതാവ് പിന്നീട് ആശുപത്രിയില്‍ വച്ചും മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ പോലും പൊലീസ് യഥാസമയം കണ്ടെത്തിയില്ല. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്ന രണ്ടു കൗണ്‍സിലര്‍മാരില്‍ ഒരാള്‍ കോകിലയായിരുന്നു.
കോകിലക്കു പിന്നാലെ കഴിഞ്ഞദിവസം കൂവപ്പടി പഞ്ചായത്തിലെ ബിജെപി അംഗം മരിച്ച നിലയില്‍ കണ്ടെത്തയതിലും പാര്‍ട്ടി ദുരൂഹത കാണുന്നു. കൂവപ്പടി നെടുമ്പുറത്ത് മാധവന്‍നായരുടെ മകന്‍ അഭിലാഷി(29)നെയാണു വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. മാതാപിതാക്കള്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയി തിരികെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ബിജെപി അംഗത്തിന്റെ മുറിയില്‍ കണ്ടെത്തിയ ഡയറിയില്‍ എന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നെഴുതി ബിജെപി നേതാവിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും മുന്‍ എസ്‌ഐയുടെയും പേരെഴുതിയിട്ടുണ്ട്. പത്താം വാര്‍ഡ് മെംബറായ അഭിലാഷ് യുവ മോര്‍ച്ചയുടെ മുന്‍ ജില്ല ജനറല്‍ സെക്രട്ടറി കൂടിയാണ്. ഇതോടെ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. ഡയറിയിലെ എഴുത്തില്‍ വലയുകയാണ് അവര്‍. നിലപാട് കടുപ്പിച്ചാല്‍ ബിജെപി നേതാക്കള്‍ ആദ്യം അകത്താകുമെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഈ വിഷയം ദേശീയ നേതൃത്വം അറിയാതിരിക്കാനും സംസ്ഥാന നേതാക്കള്‍ കരുതലെടുക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശം അമിത് ഷാ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്‍കിയിരുന്നു. പാര്‍ട്ടി നേതാക്കളുടെ ദുര്‍ബലതയാകും ആത്മഹത്യാവാദങ്ങളില്‍ നിറയുക. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പുകളിലെ ജയം ആയാസകരവുമാകും. പ്രാദേശീക തലത്തില്‍ ബിജെപിയുടെ അടിതെറ്റല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ സാധ്യതകളെ പോലും ബാധിക്കുമെന്നായിരുന്നു അമിത് ഷായുടെ വിലയിരുത്തല്‍ അതിനിടെയാണ് പെരുമ്പാവൂരിലെ ഒരു ജനപ്രതിനിധിയുടെ മരണം കൂടിയെത്തുന്നത്.
ബിജെപിക്ക് ശക്തിയുള്ള സ്ഥലമാണ് കുവപ്പടി. ഇവിടെ മൂന്ന് പഞ്ചായത്ത് മെമ്പര്‍മാരുമുണ്ട്. എന്നാല്‍ അഭിലാഷ് ജയിച്ച വാര്‍ഡില്‍ ബിജെപിയുടെ വിജയം സ്ഥാനാര്‍ത്ഥിയുടെ മികവിലായിരുന്നു. ആരേയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു വിജയം. യുവമോര്‍ച്ചയിലും മറ്റും സജീവമായിരുന്ന അഭിലാഷിന്റെ ഇടപെടലുകള്‍ ജനകീയവുമായിരുന്നു. അത്തരമൊരു നേതാവ് ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയെന്നത് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. കള്ളക്കളികള്‍ പാര്‍ട്ടി അണികളും പ്രാദേശിക നേതാക്കളും സംശയിക്കുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പിലെ നേതാക്കളുടെ സാന്നിധ്യം മൂലം ഇത് പ്രചരണ വിഷയമാക്കാന്‍ കഴിയുന്നതുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വെറും ആത്മഹത്യയെന്ന് പറഞ്ഞ് ബിജെപി പോലും കൈകഴുകുന്നു. എന്നാല്‍ കൃത്യമായ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് അണികളുടെ വികാരം.
കൊല്ലത്തെ കൗണ്‍സിലര്‍ കോകിലയുടെ മരണത്തോടെയാണ് ബിജെപിയില്‍ ദുരൂഹമരണത്തിന്റെ ചിന്ത സജീവമായത്. പാര്‍ട്ടിക്ക് അപ്രാപ്യമായ പലമേഖലകളിലും ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ചു കയറി. അവരില്‍ ചിലര്‍ അസ്വാഭവാകമായി മരിച്ചു. പന്തളത്തെ ഉദയചന്ദ്രന്റെ വാഹനാപകടം, തിരുവനന്തപുരത്തെ ചന്ദ്രന്റെ ഷോക്കേല്‍ക്കല്‍, പാലക്കാട്ടെ പ്രിയശിവഗിരിയുടെ തൂങ്ങിമരണം.... കോകിലയുടെ വാഹനാപകടത്തിലെ മരണം. ഈ മരണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത കാണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരയുണ്ടായ അക്രമത്തെ അറിയാനെത്തിയ എംപിമാരുടെ സംഘം കൗണ്‍സിലര്‍മാരുടെ മരണം ദുരൂഹമാണോ എന്ന സംശയം ഉയര്‍ത്തിയത്.
കൊട്ടാരക്കരയ്ക്ക് അടുത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗണ്‍സിലറും റഷ്യക്കാരിയായ വനിതയും മരിച്ചതും ദുരൂഹസാഹചര്യത്തിലായിരുന്നു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗണ്‍വാര്‍ഡ് കൗണ്‍സിലറുമായ കുരമ്പാല കിഴക്കേ പനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രന്‍ (37), റഷ്യന്‍ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്.
പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് മെയ് മാസത്തിലാണ്. 48ാം വാര്‍ഡ് കൗണ്‍സിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനൊപ്പം തിരുവനന്തപുരത്തെ കൗണ്‍സിലറായിരുന്ന ചന്ദ്രനും അപകടത്തില്‍ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ചന്ദ്രന്റെ മരണം. വീട്ടില്‍ തുണി തേയ്ക്കുന്നതിനിടെ അയണ്‍ബോക്‌സില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പാര്‍ട്ടി വിഷയത്തില്‍ ഗൗരവമായി ഇടപെടാനാണ് തീരുമാനം.
https://www.facebook.com/Malayalivartha


























