കറുകുറ്റി ട്രെയിന്‍ അപകടം: മനുഷ്യവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കറുകുറ്റി ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോടു പാളങ്ങളിലെ വിള്ളലുകളെക്കുറിച്ചു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊതുഗതാഗത സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍ നടത്തിയ സിറ്റിംഗിലാണു കമ്മീഷന്റെ നടപടി.
ഷൊര്‍ണൂര്‍-തിരുവനന്തപുരം പാതയില്‍ ഇരുന്നൂറിലധികം വിള്ളലുകള്‍ കണ്ടെത്തിയതു കറുകുറ്റി അപകടത്തിനു മുമ്പോ ശേഷമോ എന്നതടക്കമുള്ള കാര്യങ്ങളിലാണു കമ്മീഷന്‍ പ്രധാനമായും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്‌പെഷല്‍ റിപ്പോര്‍ട്ടര്‍ ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയിലായിരുന്നു സിറ്റിംഗ്.
https://www.facebook.com/Malayalivartha


























