ബന്ധുനിയമനത്തെ ന്യായീകരിച്ച് ജയരാജന്‍, കോടിയേരിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്

വ്യവസായവകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടേയും റിപ്പോര്‍ട്ട് മന്ത്രി ഇപി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ജയരാജന്‍ വ്യവസായ വകുപ്പിലെ നിയമനങ്ങളെ ന്യായീകരിച്ചു. ബന്ധുനിയമന വിവാദത്തില്‍ ജയരാജന്‍ പാര്‍ട്ടിക്ക് മുന്നില്‍വച്ച രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങളും അദ്ദേഹത്തിന്റെ നടപടികളെ ന്യായീകരിക്കുന്നതാണ്. വ്യവസായവകുപ്പിലെ വിവാദ നിയമനങ്ങളില്‍ തനിക്കു പങ്കില്ലെന്നും നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം നടപ്പാക്കാന്‍ മാത്രമാണു ശ്രമിച്ചതെന്നും കോടിയേരിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജയരാജന്‍ പറയുന്നു.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ നടപടിയെടുക്കണമെന്ന് ഇടതു സര്‍ക്കാര്‍ തീരുമാനിച്ചു. നഷ്ടത്തിലായ സ്ഥാപനങ്ങളുടെ എം.ഡി, ജനറല്‍ മാനേജര്‍ സ്ഥാനങ്ങളിലേക്ക് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ റിയാബിനോടു (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) നിര്‍ദേശിച്ചു. ലഭിച്ച അപേക്ഷകളില്‍നിന്ന് അര്‍ഹരായ അഞ്ചു പേരുടെ ചുരുക്കപ്പട്ടിക റിയാബ് കെ.എസ്.ഐ.ഇക്ക് നല്‍കുകയായിരുന്നു. ജയരാജന്റെ രഹസ്യറിപ്പോര്‍ട്ട് ഇങ്ങനെ:
സുധീര്‍ നമ്പ്യാരുടെ നിയമനം
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ കെ.എസ്.ഐ.ഇ. (കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസ്) കുത്തഴിഞ്ഞ നിലയിലായിരുന്നു. സജി ബഷീറായിരുന്നു മാനേജിങ് ഡയറക്ടര്‍. ഇതിനെ മികവുറ്റ രീതിയില്‍ മാറ്റാനായി അഴിച്ചുപണിക്കു തീരുമാനിച്ചു. ഇതിനായി റിയാബ് കെ.എസ്.ഐ.ഇക്കു സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയായിരുന്നു സുധീര്‍ നമ്പ്യാര്‍. ഏറെക്കാലം സ്വകാര്യ സ്ഥാപനത്തിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചിരുന്ന സുധീറിനെ കെ.എസ്.ഐ.ഇയുടെ എം.ഡിയാക്കാന്‍ ഒക്‌േടാബര്‍ ഒന്നിന് ഉത്തരവിട്ടു. ജോയിനിങ് ടൈം നീട്ടിനല്‍കണമെന്ന് മൂന്നിന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അതിനു താന്‍ തയാറായില്ല. അന്നുതന്നെ നിയമന ഉത്തരവ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത് ഒക്‌േടാബര്‍ ആറിനാണ്. അതിനുമുമ്പേ നിയമന ഉത്തരവ് റദ്ദാക്കിയിരുന്നു.
ദീപ്തി നിഷാദിന്റെ നിയമനം
ഈ നിയമനം വ്യവസായ വകുപ്പ് അറിഞ്ഞിരുന്നില്ല. പാപ്പിനിശേരിയിലെ ക്ലേ ആന്‍ഡ് സെറാമിക്‌സ് കമ്പനി കണ്ണപുരം പഴയങ്ങാടി പ്രദേശത്തെ കളിമണ്ണുപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അതു നിശ്ചലമാണ്. പത്തില്‍ത്താഴെ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. മാനേജര്‍ ബാലകൃഷ്ണന്‍ അവധിയില്‍ പോയതോടെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പോലും പറ്റിയില്ല. അതിനു പകരം മാനേജര്‍ വേണം. സാധാരണയായി ഇവിടെ ജോലിക്കാരെ നിയമിക്കുന്നത് അര്‍ഹരായ പ്രദേശവാസികളില്‍നിന്നാണ്. അങ്ങനെ ലോക്കല്‍ ഇന്റര്‍വ്യൂ നടത്തി കരാര്‍ അടിസ്ഥാനത്തില്‍ ദീപ്തി നിഷാദിനു ജോലി നല്‍കിയത് ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ഭരണസമിതിയാണ്. മന്ത്രിയുടെ അനുമതിയോടെയല്ല ഈ നിയമനം.
കിന്‍ഫ്രയിലെ നിയമനം
കിന്‍ഫ്രയില്‍ അനേകം ചെറിയ യൂണിറ്റുകളുണ്ട്. അവ ലാഭകരമാക്കുന്നതിന് റിയാബ് തയാറാക്കിയ പാനലില്‍നിന്നാണ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ടി. ഉണ്ണിക്കൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവന്‍ ആനന്ദന്‍, നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രന്‍ എന്നിവര്‍ക്കു ജോലി നല്‍കിയത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. 14 വര്‍ഷമായി കിന്‍ഫ്രയില്‍ ജോലി ചെയ്യുന്നയാളാണ് ഉണ്ണിക്കൃഷ്ണന്‍. എന്‍ജിനീയറിങ് പാസായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംതന്നെ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം കിട്ടേണ്ടതായിരുന്നു. ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവന്‍ മാനേജ്‌മെന്റ് പഠിക്കുകയും ഒരു കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായും രണ്ട് കമ്പനികളില്‍ ജനറല്‍ മാനേജരായും ഒരു കമ്പനിയില്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ നിയമനങ്ങളില്‍ ഒരു അപാകതയുമില്ല.
പ്രതിപക്ഷനേതാവ് 'രമേശിന് തന്നോട് വ്യക്തിവിരോധം'
അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നോടു വ്യക്തിവിരോധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനാലാണ് രമേശ് തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടിക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ജയരാജന്‍ വ്യക്തമാക്കി.
69 വയസുള്ള ജി.സി. ഗോപാലപിള്ളയെ രമേശിന്റെ നിര്‍ദേശം അവഗണിച്ച് കിന്‍ഫ്ര എം.ഡി. സ്ഥാനത്തുനിന്നു മാറ്റിയതാണ് വിരോധത്തിനുള്ള പ്രധാന കാരണം. വന്‍ശമ്പളത്തില്‍ 22 കണ്‍സള്‍ട്ടന്റുമാരെ ജി.സി. ഗോപാലപിള്ള കിന്‍ഫ്രയില്‍ അനധികൃതമായി നിയമിച്ചിരുന്നു. 60,000 രൂപ വരെയായിരുന്നു ഇവരില്‍ പലരുടെയും ശമ്പളം. ഇതില്‍ ശ്രീകാന്ത്, ശശിധരന്‍ എന്നിവന്‍ പേര്‍ രമേശിന്റെ മണ്ഡലത്തിലുള്ളവരും അദ്ദേഹത്തിന്റെ സ്വകാര്യ ജോലിക്കാരുമാണ്. അവരെ പിരിച്ചുവിട്ടതും തന്നോടുള്ള വിരോധത്തിനു കാരണമായി.
https://www.facebook.com/Malayalivartha


























