യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും

യു.ഡി.എഫിന്റെ കാലത്തെ ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ തിരുമാനിച്ചിരിക്കുന്നത്.
വിജിലന്‍സ് എസ്.പി കെ.ജയകുമാറിനാണ് അന്വേഷണ ചുമതല. എസ്.പിയെ കൂടാതെ ഇപ്പോള്‍ രണ്ട് ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























