ഇനി ആവര്‍ത്തിച്ചാല്‍ ക്ഷമിക്കില്ല: ഇത്തവണത്തേക്ക് ജയരാജനെ രക്ഷിക്കും: എല്ലാം മുഖ്യന്റെ തീരുമാനം: പിണറായിക്കും നിലപാട് മാറ്റം

വ്യവസായമന്ത്രി ഇ.പി. ജയരാജനെ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിനുശേഷം കേസില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്നറിയുന്നു. അതിനിടയില്‍ ജയരാജനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
ജയരാജനെതിരെ ഒരു പരിശോധനയും വേണ്ടെന്നായിരുന്നു പിണറായിയുടെ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിതലയുടെ പരാതി ലഭിച്ചതോടെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണിക്കെതിരെ ത്വരിതാന്വേഷണം വന്നത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ജയരാജനെതിരെ ത്വരിതാന്വേഷണം നടത്തിയില്ലെങ്കില്‍ ജേക്കബ് തോമസിന്റെ ഇമേജിന് കളങ്കം ഉണ്ടാവുമെന്ന് മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തിയത്. ഇക്കാര്യം പിണറായി വിജയനെ അറിയിക്കുകയായിരുന്നു. ഇന്നലെ കടുത്ത ദേഷ്യത്തിലായിരുന്ന പിണറായി പിന്നീട് നിലപാട് മയപ്പെടുത്തി.
സുധീര്‍ നമ്പ്യാര്‍ ചുമതലയേറ്റില്ല എന്ന കാരണം ചൂണ്ടികാണിച്ചായിരിക്കും ജയരാജനെ വിജിലന്‍സ് നടപടികളില്‍ നിന്നൊഴിവാക്കുക. സി.പി.എം നേതാക്കളുടെ മക്കളെ ചുമതലയേല്‍ക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ തടയും. നിയമാനുസരണം നടപടിക്രമങ്ങള്‍ പാലിച്ചുമാത്രം പൊതുമേഖലയില്‍ നിയമനം നടത്തിയാല്‍ മതിയെന്നായിരിക്കും സര്‍ക്കാര്‍ തീരുമാനിക്കുക. അതിന്റെ ആദ്യഘട്ടമാണ് ഇന്നലെ യോഗം നടത്തിയതും ചട്ടങ്ങള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതും.
ജയരാജനെ കേസില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ യു.ഡി.എഫ് വെറുതെ ഇരിക്കില്ല. പക്ഷേ അവര്‍ക്ക് ഒന്നിനും വയ്യാത്ത അവസ്ഥയാണ്. ജയരാജമല്ല അവരുടെ ലക്ഷ്യം പിണറായിയാണ് അത് പിണറായിക്കും നന്നായി അറിയാം. ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അദ്ദേഹം സ്ഥാനം ഒഴിയേണ്ടതുള്ളു. കെ.എം. മാണിയുടെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിച്ചത്. ചീഫ്‌സെക്രട്ടറി ഇടതുപക്ഷസര്‍ക്കാരിന്റെ വിശ്വസ്തനാണ്. ഫലത്തില്‍ വ്യവസായ സെക്രട്ടറി മാത്രമായിരിക്കും കേസില്‍ കുടുങ്ങുക.
https://www.facebook.com/Malayalivartha


























