തോമസ് ഐസക് v/s സി രവീന്ദ്രനാഥ്, വിഷയം: ശമ്പളം

മന്ത്രിമാരായ സി രവീന്ദ്രനാഥും തോമസ് ഐസക്കും നേര്‍ക്കുനേര്‍. അധ്യാപകരുടെ ശമ്പളം മുടങ്ങില്ലെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ വകുപ്പില്‍ തോമസ് ഐസക് നടത്തിയ ഇടപെടലുകളാണ് വിവാദത്തിന് കാരണമായത്.
നാലിയിരത്തോളം അധ്യാപകര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ശമ്പളം തിരിച്ചു പിടിക്കണമെന്നാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ധനവകുപ്പ് ആവശ്യപ്പെട്ടത്. 2015 ജനുവരി 29-ന് യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവായിരുന്നു. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ധനവകുപ്പ് ആവശ്യപ്പെട്ടത് പ്രകാരം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിസഭായോഗത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചില്ലെന്നതാണ് വിവരം. ധനസെക്രട്ടറി കെ എം എബ്രഹാം എഴുതി കൊടുത്ത ഉത്തരവുമായി മന്ത്രിസഭായോഗത്തിനെത്തിയ ധനമന്ത്രി ഐസക് അത് മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ച് അനുമതി നേടിയെടുക്കുകയായിരുന്നു.
ശമ്പളം ലഭിച്ച അധ്യാപകര്‍ ഇത്രയും കാലം ആശ്വാസത്തിലായിരുന്നു. നല്‍കിയ ശമ്പളം തിരിച്ചു പിടിക്കാനുള്ള തീരുമാനം ഇടിത്തീ പോലെയാണ് അധ്യാപകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ദുര്‍ബലമാണെന്നാണ് സൂചന. പൂട്ടാന്‍ തീരുമാനിച്ച ചില സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഉത്തരവ് നടപ്പിലാക്കാനാവാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിതീരുന്നു. ഇത്രയധികം സ്‌കൂളുകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതിനിടെയാണ് അധ്യാപകര്‍ക്ക് നല്‍കിയ ശമ്പളം തിരിച്ചു പിടിക്കാനുള്ള തീരുമാനം. ധനവകുപ്പിന്റെ മുമ്പില്‍ മറ്റ് മന്ത്രിമാര്‍ മുട്ടുകുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
എന്നാല്‍ ധനവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പുറത്തിറക്കിയ ഉത്തരവ് ഉടന്‍ മരവിപ്പിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























