പീസ് സ്‌കൂള്‍ വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനോട് യോജിപ്പില്ല: പ്രതിപക്ഷം

കൊച്ചിയിലെ പീസ് സ്‌കൂള്‍ വിഷയത്തില്‍ തിടുക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍. സ്‌കൂളിലെ സിലബസ് വിദ്യാഭ്യാസ വകുപ്പാണ് പരിശോധിക്കേണ്ടിയിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഏക സിവില്‍കോഡിന് എതിരെ പ്രതിഷേധം അറിയിക്കണമെന്നും കണ്ണൂര്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു പ്രതിപക്ഷ പ്രതിനിധി സംഘം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവും മുസ്‌ലിംലീഗ് നിയമസഭാകക്ഷിനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ് എന്നിവരാണ് നിയമസഭയിലെ ഓഫീസ് മുറിയിലെത്തി പിണറായി വിജയന് നിവേദനം നല്‍കിയത്.
നാദാപുരത്തും വേളത്തും മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ഏക സിവില്‍കോഡിന് എതിരായി സംസ്ഥാനത്ത് മുസ്‌ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഏത് സമുദായത്തിേന്റതാണെങ്കിലും വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ആ സമുദായത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് വേണമെന്നാണ് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ സ്വീകരിച്ച നിലപാടെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























